4 Tuesday
August 2026
2026 August 4
1448 Safar 19

ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു


കണ്ണൂര്‍: അലിഫ് ലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ ദഅ്‌വ സെന്ററില്‍ നിന്നു ഹാഫിള് കോഴ്‌സ് പൂര്‍ത്തിയാക്കിയ അമന്‍ ഹിജാസ്, ഫഹദ് റഹ്മാന്‍, സല്‍മാന്‍ ഫാരിസ് എന്നീ വിദ്യാര്‍ഥികളെ ആദരിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന കോഴ്‌സ് സര്‍ട്ടിഫിക്കറ്റും അവാര്‍ഡും നല്‍കി.
സലഫി ട്രസ്റ്റ് ചെയര്‍മാന്‍ ടി മുഹമ്മദ് നജീബ് അധ്യ ക്ഷത വഹിച്ചു. സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന, ശറഫുദ്ദീന്‍, ഹാഫിള് റാഹിന്‍, ഹാഫിള് അന്‍സാര്‍, മുഹമ്മദ് മട്ടന്നൂര്‍, മുസ്തഫ താണ പ്രസംഗിച്ചു.

Back to Top