7 Sunday
June 2026
2026 June 7
1447 Dhoul-Hijja 21

നെടുവഞ്ചേരി ബീരാന്‍

സുഹൈല്‍ സാബിര്‍ രണ്ടത്താണി


രണ്ടത്താണി: അബൂദബി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ നെടുവഞ്ചേരി ബീരാന്‍ (77) അന്തരിച്ചു. എം ജി എം മുന്‍ സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് ടീച്ചറുടെ ഭര്‍ത്താവ് ആണ്. ബഹ്‌റയ്ന്‍ ഇസ്‌ലാഹി സെന്റര്‍ സാരഥിയായിരുന്ന റിയാസ്, ഐ എസ് എം സംസ്ഥാന സമിതിയംഗം ഫയാസ് എന്നിവര്‍ മക്കളാണ്. വനിതാ നവോത്ഥാനരംഗത്ത് നേതൃനിരയില്‍ ദീര്‍ഘകാലം സാരഥ്യം വഹിച്ച നര്‍ഗീസ് ടീച്ചര്‍ക്ക് കരുത്തും പിന്‍ബലവുമായി കൂടെ നിന്നത് ബീരാന്‍ സാഹിബ് ആയിരുന്നു. ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്കും സാമൂഹിക സംസ്‌കാരിക മണ്ഡലങ്ങളിലെ പൊതുപ്രവര്‍ത്തകര്‍ക്കും എന്നും ആശ്രയകേന്ദ്രമായിരുന്നു ബീരാന്‍ സാഹിബിന്റെ വസതി. അദ്ദേഹവും കുടുംബവും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന് സാമ്പത്തിക പിന്തുണ നല്‍കുകയും എല്ലാ വിഭാഗമാളുകള്‍ക്കും ഹൃദ്യമായ ആതിഥ്യമരുളി സ്വീകരിക്കുകയും ചെയ്തിരുന്നു. കണിശതയുള്ള നിലപാടുകളും നിശ്ശബ്ദമായ സാന്നിധ്യവുമായി ഇസ്‌ലാഹി പ്രബോധന മേഖലയില്‍ മാതൃകാ ജീവിതം കാഴ്ച വെച്ച് കടന്നുപോയ ബീരാന്‍ സാഹിബിന് നാഥന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top