3 Monday
August 2026
2026 August 3
1448 Safar 18

ഇസ്‌ലാഹി സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റ്


ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇന്റര്‍സോണ്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മദീന ഖലീഫ മേഖല ജേതാക്കളായി. ഹിലാല്‍ മേഖല രണ്ടാംസ്ഥാനവും വക്‌റ മൂന്നാം സ്ഥാനവും നേടി. പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി വി പി റഷീദലി, ഭാരവാഹികളായ ഷമീം കൊയിലാണ്ടി, അബ്ദുല്‍ ലത്തീഫ് നല്ലളം, ഷമീര്‍ വലിയ വീട്ടില്‍, അഷ്ഹദ് ഫൈസി, ഡോ. അബ്ദുല്‍ അസീസ്, അലി ചാലിക്കര, മുഹമ്മദ് ഷൗലി, മുഹമ്മദ് അസ്‌ലം, ഉമര്‍ ഫാറൂഖ് എന്നിവര്‍ വിതരണം ചെയ്തു.

Back to Top