പുരസ്‌കാരങ്ങള്‍ നല്‍കി

കാഞ്ഞിരമറ്റം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി മികച്ച വിജയം നേടിയവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം എം ബഷീര്‍ മദനി, പി പി ഹസന്‍, സി എ അന്‍വര്‍ ഇസ്‌ലാഹി, എം എം നാസര്‍, എം ഐ അഷ്‌റഫ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എം എം ഹസന്‍, സി ആര്‍ അസീം, അഹ്മദ് ഫര്‍ഹാന്‍, ജവാദ് അഹ്‌സന്‍, ഫാത്തിമ ബിന്‍തു ഹസന്‍ പ്രസംഗിച്ചു.
