21 Sunday
June 2026
2026 June 21
1448 Mouharrem 5

ജുമുഅയില്‍ പങ്കെടുക്കാന്‍ ജോലിസമയം മാറ്റാന്‍ ആവശ്യപ്പെട്ടയാളെ പുറത്താക്കി യു എസ് കമ്പനി


ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ഷിഫ്റ്റ് മാറാന്‍ അനുവാദം ചോദിച്ചതിന് യു എസ് എയര്‍ലൈന്‍ കമ്പനി പുറത്താക്കിയെന്ന പരാതിയുമായി മുസ്‌ലിം ജീവനക്കാരന്‍. കമ്പനി ഇക്കാര്യത്തില്‍ വിവേചനം കാണിക്കുകയാണെന്നും ദാവൂദ് മാവിന്‍സ് എന്ന ജീവനക്കാരന്‍ പരാതിപ്പെട്ടു. ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പ്രഭാത ഷിഫ്റ്റുകളും ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റുകളും മാറ്റാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ കമ്പനി അക്കാര്യം നിരസിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കമ്പനി എച്ച് ആറിനെ ബന്ധപ്പെട്ട് പരാതി നല്‍കി. ജോലി തുടര്‍ന്നുപോരുന്നതിനിടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബര്‍ 28ന് അദ്ദേഹത്തെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായും പരാതിയില്‍ പറയുന്നു.

Back to Top