ചോദ്യചിഹ്നമാകുന്ന നീതിപീഠങ്ങള്‍
സന അബ്ദുര്‍റസാഖ്
രാജ്യത്തെ നീതിപീഠങ്ങള്‍ പോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. അടുത്തിടെയായി കോടതികളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വിധികള്‍ ജനസാമാന്യത്തിന്റെ ബുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ്. തെളിവുകള്‍ മുന്നിലുണ്ടായിരിക്കെയും അതിനു വിപരീതമായ വിധികള്‍ വന്നുകൊണ്ടിരിക്കുന്നു. അത്തരം വിധികള്‍ പുറപ്പെടുവിച്ചവര്‍ പദവിയില്‍ നിന്നിറങ്ങിയപാടെ വലിയ പദവികളില്‍ അവരോധിക്കപ്പെടുന്നു. ഭരണകൂടത്തിന് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുകയും അത്തരത്തില്‍ വിധി പ്രസ്താവിക്കുന്നവര്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കുകയും ചെയ്യുന്നത് നീതിന്യായ സംവിധാനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. സത്യവും നീതിയും പുലരുന്ന നാളുകള്‍ എന്നു സാധ്യമാകും എന്ന ചോദ്യം ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉള്ളില്‍ തുടിക്കുന്നുണ്ടാവും.