3 Monday
August 2026
2026 August 3
1448 Safar 18

സ്ത്രീകളുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കണം – മേപ്പയൂര്‍ മണ്ഡലം വഹ്ദ സമ്മിറ്റ്

മേപ്പയൂര്‍: പള്ളിപ്രവേശവും പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശങ്ങളും മതം സ്ത്രീക്ക് നല്‍കിയെന്നിരിക്കെ മത പുരോഹിതന്മാര്‍ സ്ത്രീ സമൂഹത്തിനെതിരെ പരിഹാസം ചൊരിയുന്നത് അംഗീകരിക്കാനാവില്ലെന്ന് മേപ്പയൂര്‍ മണ്ഡലം സോണല്‍ ഇസ്‌ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് വൃത്തിഹീനമായും ദുര്‍ഗന്ധം വമിക്കുന്ന വസ്ത്രം ധരിച്ചു കൊണ്ടുമാവണമെന്ന് പൊതുസമൂഹത്തിന് മുമ്പില്‍ ലജ്ജയില്ലാതെ പ്രസംഗിക്കുന്ന വിധത്തിലേക്ക് മതപുരോഹിതന്മാര്‍ തരം താണിരിക്കുന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. മഠത്തില്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍ അഹ്മദ് കുട്ടി, ഷാനവാസ് പേരാമ്പ്ര, എന്‍ എ അന്‍ഷിദ, നെല്ലോളി അബ്ദുറഹ്മാന്‍, പി റഷീദ് പ്രസംഗിച്ചു.

Back to Top