21 Sunday
June 2026
2026 June 21
1448 Mouharrem 5

കൊല്ലം ജില്ലാ സര്‍ഗോത്സവം വടക്കുംതല മദ്‌റസ ജേതാക്കള്‍


കരുനാഗപ്പള്ളി: സി ഐ ഇ ആര്‍ ജില്ലാ ചാപ്റ്ററും എം എസ് എം ജില്ലാ സമിതിയും സംഘടിപ്പിച്ച ജില്ലാ സര്‍ഗോത്സവത്തില്‍ 103 പോയിന്റ് നേടി വടക്കുംതല സലഫി മദ്രസ ഓവറോള്‍ ചാംപ്യന്‍മാരായി. 102 പോയിന്റ് നേടി പരവൂര്‍ മദ്‌റസതു തൗഹീദ് രണ്ടാംസ്ഥാനവും 89 പോയിന്റ് നേടി കൊട്ടിയം മദ്‌റസതു തൗഹീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം സി ആര്‍ മഹേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ എം എല്‍ എ സമ്മാനിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് അബ്ദുല്‍ ശുക്കൂറിനെയും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് അര്‍ഹനായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നിജുമോനെയും ആദരിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍കലാം അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മദനി പ്രസംഗിച്ചു.

Back to Top