30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

എറണാകുളം ജില്ലാ സര്‍ഗോത്സവ് തൗഹീദ് നഗര്‍ മദ്‌റസ ജേതാക്കള്‍


ശ്രീമൂലനഗരം: സി ഐ ഇ ആര്‍ ജില്ലാ ചാപ്റ്ററും എം എസ് എം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സര്‍ഗോത്സവത്തില്‍ തൗഹീദ് നഗര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ഓവറോള്‍ ചാമ്പ്യന്മാരായി. ദാറുല്‍ ഉലൂം മദ്‌റസ, സലഫി മദ്‌റസ പള്ളുരുത്തി രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി, വിജയികള്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി, റഫീഖ് പള്ളുരുത്തി, എം എം ബശീര്‍ മദനി, അബ്ദുസ്സലാം ഇസ്‌ലാഹി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. നാസര്‍ കാക്കനാട്, കെ കെ ഹുസൈന്‍ സ്വലാഹി, ഷിയാസ് സലഫി, റഫീഖ് പത്തടിപ്പാലം, സജ്ജാദ് ഫാറൂഖി പ്രസംഗിച്ചു. മൂന്ന് കാറ്റഗറികളിലായി ഇരുനൂറോളം പ്രതിഭകള്‍ പങ്കെടുത്തു.

Back to Top