16 Wednesday
September 2026
2026 September 16
1448 Rabie Al-Âkher 3

ചൊവ്വയില്‍ അഞ്ചു വര്‍ഷത്തിനകം മനുഷ്യരെത്തും – മസ്‌ക്


ഭീമന്‍ സ്‌പേസ്ഷിപ്പിനെ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക് സ് നിര്‍മിച്ച അത്യാധുനിക റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം വിജയകരം. 33 ബൂസ്റ്റര്‍ എന്‍ജിനുകളില്‍ 31 എന്‍ജിനും ജ്വലിച്ചതോടെയാണ് പരീക്ഷണം വിജയകരമായത്. പത്ത് സെക്കന്‍ഡോളം എന്‍ജിനുകള്‍ ജ്വലിക്കുന്നതിന്റെ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. ‘ഒരു ദിവസം സ്റ്റാര്‍ഷിപ് നമ്മളെ ചൊവ്വയിലേക്ക് എത്തിക്കും’ എന്നാണ് റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം വിജയിച്ചയുടന്‍ സ്‌പേസ് എക്‌സ് മേധാവിയായ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. ബൂസ്റ്റര്‍ 7 സൂപ്പര്‍ ഹെവി റോക്കറ്റ് ഉപയോഗിച്ച് സ്റ്റാര്‍ഷിപ്പില്‍ അഞ്ച് വര്‍ഷത്തിനകം ചൊവ്വയിലെത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമാവധി പത്തു വര്‍ഷമാണ് ചൊവ്വാ ദൗത്യത്തിന് എടുക്കുകയെന്നും ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Back to Top