ഇസ്‌റാഈലികള്‍ക്ക് തോക്ക് അനുവദിക്കാന്‍ പദ്ധതി

ഫലസ്തീനികള്‍ക്കു നേരെയുള്ള ഇസ്‌റാഈലിന്റെ നരനായാട്ട് തുടരുന്നതിനിടെ ആക്രമണത്തിന് ആക്കം കൂട്ടി ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനികളെ വെടിവെക്കാന്‍ ഇസ്‌റാ ഈലികള്‍ക്ക് തോക്ക് അനുവദിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് നെതന്യാഹു. ഇസ്‌റാഈലി പൗരന്മാര്‍ക്ക് തോക്ക് പെര്‍മിറ്റ് വേഗത്തിലാക്കുമെന്നും ‘നിയമവിരുദ്ധമായ ആയുധങ്ങള്‍’ വാങ്ങാനും കൈവശം വെക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നും നെതന്യാഹു പറഞ്ഞു. അധിനിവേശ വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്‌റാഈലി കുടിയേറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നടപടികളും അദ്ദേഹത്തിന്റെ ഓഫീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
