29 Wednesday
April 2026
2026 April 29
1447 Dhoul-Qida 12

ഖുര്‍ആന്‍ കത്തിക്കുന്നത് ആവര്‍ത്തിച്ച് റാസ്മസ് പലുദാന്‍ ഇത്തവണ പള്ളിക്കു മുന്നില്‍


സ്വീഡനിലെ തുര്‍ക്കി എംബസിക്കു മുന്നില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ച് കുപ്രസിദ്ധി നേടിയ തീവ്രവലതുപക്ഷ നേതാവ് റാസ്മസ് പലുദാന്‍ ഖുര്‍ആന്‍ കത്തിക്കുന്നത് ആവര്‍ത്തിക്കുന്നു. ഇത്തവണ ഡെന്‍മാര്‍ക്കില്‍ പള്ളിക്കു മുന്നിലും ഡെന്മാര്‍ക്കിലെ തുര്‍ക്കി എംബസിക്കു മുന്നിലും വെച്ചാണ് വിശുദ്ധ ഖുര്‍ആന്റെ പ്രതികള്‍ കത്തിച്ചത്. ഡെന്‍മാര്‍ക്കിന്റെയും സ്വീഡന്റെയും ഇരട്ട പൗരത്വമുള്ള പലുദാന്‍ ജനുവരി 21നാണ് സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കുന്ന പ്രതിഷേധം നടത്തി തുര്‍ക്കി സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിനു തുടക്കമിട്ടത്. ഇതിനു പിന്നാലെ മുസ്‌ലിം ലോകവും തുര്‍ക്കിയും, സ്വീഡനും ഡെന്മാര്‍ക്കിനുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സ്വീഡനെ നാറ്റോയില്‍ പ്രവേശിപ്പിക്കുന്നതുവരെ എല്ലാ വെള്ളിയാഴ്ചകളിലും ഖുര്‍ആന്‍ കത്തിക്കുന്നത് തുടരുമെന്നും ഇയാള്‍ പറഞ്ഞു.

Back to Top