24 Friday
October 2025
2025 October 24
1447 Joumada I 2

മദ്‌റസ സര്‍ഗോത്സവം: പാറന്നൂര്‍ ദാറുല്‍ ഉലൂം ജേതാക്കള്‍


കൊടുവള്ളി: കൊടുവള്ളി വെസ്റ്റ് മണ്ഡലം സി ഐ ഇ ആര്‍ – എം എസ് എം സര്‍ഗോത്സവത്തില്‍ പാറന്നൂര്‍ ദാറുല്‍ ഉലൂം മദ്‌റസ ചാമ്പ്യന്മാരായി. മടവൂര്‍ മനാറുല്‍ ഇസ്‌ലാം മദ്‌റസ രണ്ടാം സ്ഥാനവും പുല്ലോറമ്മല്‍ ദാറുല്‍ ഇസ്‌ലാം മദ്‌റസ മൂന്നാം സ്ഥാനവും നേടി. മാപ്പിളപ്പാട്ടു ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ സര്‍ഗോല്‍സവം ഉദ്ഘാടനം ചെയ്തു. എം കെ ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. ഹസന്‍ നെടിയനാട്, പി ടി അബ്ദുല്‍മജീദ് സുല്ലമി, എന്‍ പി അബ്ദുറഷീദ്, സി പോക്കര്‍, ബാബു കുടുക്കില്‍, എന്‍ കെ അബ്ദുസ്സലാം, നസീം മടവൂര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നസ്‌റി നിര്‍വഹിച്ചു. മാപ്പിളപ്പാട്ട് രചയിതാവ് ബദറുദ്ദീന്‍ പാറന്നൂരിനെ ആദരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ അബ്ദുല്‍ജബ്ബാര്‍, പി അസയിന്‍ സ്വലാഹി, എം അബ്ദുറശീദ്, ശുക്കൂര്‍ കോണിക്കല്‍, ഫവാസ് എളേറ്റില്‍, പി പി ഫൈസല്‍, പി ടി ഷാമിര്‍, സന പാറന്നൂര്‍ പ്രസംഗിച്ചു.

Back to Top