4 Tuesday
August 2026
2026 August 4
1448 Safar 19

മലപ്പുറം വെസ്റ്റ് ജില്ലാ സര്‍ഗോത്സവം; പുത്തനത്താണി മണ്ഡലം ജേതാക്കള്‍


പരപ്പനങ്ങാടി: മലപ്പുറം വെസ്റ്റ് ജില്ലാ സി ഐ ഇ ആര്‍ ചാപ്റ്ററും എം എസ് എം കമ്മിറ്റിയും സംഘടിപ്പിച്ച ജില്ല സര്‍ഗോത്സവത്തില്‍ പുത്തനത്താണി മണ്ഡലം ജേതാക്കളായി. കോട്ടക്കല്‍ രണ്ടാംസ്ഥാനവും താനൂര്‍ മൂന്നാം സ്ഥാനവും നേടി. അഞ്ചു വേദികളില്‍ 55 ഇനങ്ങളിലായി അഞ്ഞൂറോളം പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു. സി ഐ ഇ ആര്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. പി മൂസക്കുട്ടി മദനി, കെ അബ്ദുല്‍മജീദ്, ഷാനവാസ് പറവന്നൂര്‍, റാഫിദ ചങ്ങരംകുളം, മുബീന, ശരീഫ് കോട്ടക്കല്‍, നുഅ്മാന്‍ ശിബ്‌ലി, സി വി ലത്തീഫ്, ഇ ഒ ഫൈസല്‍ പ്രസംഗിച്ചു.

Back to Top