ഉത്തരം
കെ എം ശാഹിദ് അസ്‌ലം
സ്വാതന്ത്ര്യത്തെക്കുറിച്ച്
ഉപന്യസിക്കാനായിരുന്നു ചോദ്യം
ചോദ്യപേപ്പറിലെ വരികളെ നോക്കിയവന്‍
ദീര്‍ഘനേരം അങ്ങനെത്തന്നെ ഇരുന്നു
മഷിപുരളാന്‍ കൊതിച്ചുകൊണ്ട്
ഉത്തരക്കടലാസ് നിര്‍വികാരമായി
വരികളേക്കാള്‍ നേര്‍ചിത്രങ്ങളാണ്
അവന്റെ മനസ്സില്‍ പതിഞ്ഞത്
പതിനഞ്ച് മാര്‍ക്കിന്റെ ചോദ്യത്തിന്
അവസാനം ഇത്രമാത്രം എഴുതി
അവന്‍ ഉത്തരക്കടലാസ് മടക്കി നല്‍കി:
‘സ്വാതന്ത്ര്യത്തോളം വ്യഭിചരിക്കപ്പെട്ട
മറ്റൊരു വാക്കുമിന്ന് കാണാന്‍ സാധ്യമല്ല!’