24 Friday
October 2025
2025 October 24
1447 Joumada I 2

‘കാത്തുവെക്കാം സൗഹൃദ കേരളം’ എം എസ് എം ‘ദി ക്ലൂ’ എക്‌സ്‌പോ സമാപിച്ചു


കോഴിക്കോട്: ‘കാത്തുവെക്കാം സൗഹൃദ കേരളം’ സന്ദേശവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിക്കു സമീപം എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ദി ക്ലൂ’ എക്‌സ്‌പോ സമാപിച്ചു. വര്‍ഗീയതക്കും വെറുപ്പിനുമെതിരെ സൗഹൃദത്തിന്റെ മതില്‍ക്കെട്ട് തീര്‍ത്ത് കേരളീയ പാരമ്പര്യം മുറുകെ പിടിക്കണമെന്ന സന്ദേശമാണ് എക്‌സിബിഷനിലൂടെ നല്‍കിയത്.
മതമൈത്രിയുടെയും സൗഹൃദത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി സ്‌നേഹബന്ധങ്ങള്‍ തകര്‍ക്കുന്ന ലഹരിക്കെതിരെ പ്രതിഷേധത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയാണ് എക്‌സിബിഷന്‍ ഹാള്‍ സന്ദര്‍ശിച്ച നൂറുകണക്കിനാളുകള്‍ മടങ്ങിയത്.
സ്‌നേഹത്തില്‍ ചാലിച്ച സുലൈമാനിയും കോഴിക്കോടന്‍ ഹല്‍വയും നല്‍കിയാണ് സംഘാടകര്‍ അതിഥികളെ സ്വീകരിച്ചത്. എല്ലാ ദിവസവും സൗജന്യമായി ‘സൗഹൃദ ചായ’ വിതരണവും ഒരുക്കി. സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് മങ്കട, വര്‍ക്കിംഗ് പ്രസിഡന്റ് നുഫൈല്‍ തിരൂരങ്ങാടി, ട്രഷറര്‍ ജസിന്‍ നജീബ്, ഭാരവാഹികളായ ഷഫീഖ് അസ്ഹരി, നജീബ് തവനൂര്‍, നദീര്‍ മൊറയൂര്‍, ബാദുഷ തൊടുപുഴ, അന്‍ഷിദ് നരിക്കുനി, സവാദ് പൂനൂര്‍, ദാനിഷ് അരീക്കോട്, ഷഹിം പാറന്നൂര്‍, സമാഹ് ഫാറൂഖി നേതൃത്വം നല്‍കി.

Back to Top