23 Thursday
October 2025
2025 October 23
1447 Joumada I 1

നല്ല ഭക്ഷണം ലഭിക്കാന്‍ അവകാശമുണ്ട്‌

അയ്യൂബ് കണ്ണൂര്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആളുകള്‍ മരണപ്പെടുന്ന സംഭവങ്ങ ള്‍ ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആളുകള്‍ വീടിന് പുറമെ നിന്നു ഭക്ഷണം കഴിക്കുന്ന പ്രവണത സമീപകാല ത്ത് വര്‍ധിച്ചിട്ടുണ്ട്. നല്ല ഭക്ഷണം ആഗ്രഹിച്ചാണ് ആളുകള്‍ റസ്റ്റോറന്റുകളി ലെത്തുന്നത്. എന്നാല്‍ നല്ല ഭക്ഷണം ലഭിക്കുന്നില്ല എന്നതാണ് സങ്കടകരം. ഹോട്ടലുകളുടെ അടുക്കള കണ്ടാല്‍ പിന്നെ അവിടെ നിന്ന് ഭക്ഷിക്കില്ല എന്നൊരു ചൊല്ലു തന്നെയുണ്ട്. ഹോട്ടലുകളിലെ ആരോഗ്യ സംവിധാനത്തില്‍ പോരായ്മകളുണ്ട്. അത് പരിശോധിച്ച് നിയന്ത്രിക്കേണ്ട സംവിധാനത്തിലു മു ണ്ട് പോരായ്മകളേറെ. അതാണ് രോഗമായി, മരണമായി ഇടക്കിടെ നമ്മെ അലട്ടുന്നത്. ഇടക്കിടെ ചില്ലറ പരിശോധനകളും പൂട്ടലുകളുമായി സര്‍ക്കാര്‍ ശരിയാക്കും എന്നൊരു പ്രതീക്ഷയില്ല. പണം നല്‍കുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്നത് നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല, നല്ല ബിസിനസ് കൂടിയാണ്. തല്‍ക്കാല ലാഭം നോക്കി ചെറിയ ഷോര്‍ട്ട് കട്ട് എടുത്താ ല്‍ ദീര്‍ഘകാലം ബിസിനസിന് നിലനി ല്‍ക്കാന്‍ പറ്റില്ല. പകരം ആരോഗ്യകരമായി ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള പരിശീലനം ഹോട്ടലില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും നല്‍കണം. അങ്ങനെ അല്ലാത്തവരെ ഹോട്ടലില്‍ ജോലിക്ക് വെക്കില്ല എന്ന് എല്ലാവരും കൂടി തീരുമാനിക്കണം. അങ്ങനെ പരിശീലനം നല്‍കാന്‍ സംവിധാനം ഉണ്ടാക്കണം, ഈ സര്‍ട്ടിഫിക്കറ്റ് ഓരോ വര്‍ഷവും പുതുക്കണം. ഇതൊന്നും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റാക്കി അഴിമതി കൂട്ടേണ്ട കാര്യമില്ല. ഹോട്ടല്‍ സംഘടനകള്‍ തന്നെ ചെയ്താല്‍ മതി. ഇപ്പോള്‍ നടക്കുന്ന ഇന്‍സ്‌പെക്ഷനുകളൊക്കെ വെറും കാട്ടിക്കൂട്ടലുകള്‍ മാത്രമാണ്. ഇനി മറ്റൊരപകടം ഉണ്ടാകുമ്പോള്‍ അവിടെ ഇന്‍സ്‌പെക്ഷന്‍ നടക്കും എന്നല്ലാതെ സ്ഥിരമായി ഗുണമേന്മ പരിശോധിക്കാനുള്ള ആത്മാര്‍ഥതയൊന്നും എവിടെയും കാണാനില്ല. നമുക്കു വേണ്ടി നാം തന്നെ ശ്രദ്ധിക്കുക എന്നതു മാത്രമാണ് ചെയ്യാനുള്ള ത്. വൃത്തിയും വിലയും തമ്മില്‍ ബന്ധമില്ലാത്തതുകൊണ്ടുതന്നെ കാണുന്ന രീതിയില്‍ അടുക്കളകള്‍ ഉള്ളിടത്തേക്കു പോവുക എന്നതാവും ഏറ്റവും ബുദ്ധിപ രമായ നീക്കം. പറ്റുമെങ്കില്‍ അടുക്കള ഒന്ന് നോക്കുകയും ചെയ്യുക. പഴമ തോന്നിയാല്‍ ഉടന്‍ നിര്‍ത്തുക. പണം പോയാലും ജീവനാണല്ലോ പ്രധാനം.

Back to Top