11 Saturday
April 2026
2026 April 11
1447 Chawwâl 23

തിരുര്‍ മണ്ഡലം സി ഐ ഇ ആര്‍ സര്‍ഗോത്സവം


തിരൂര്‍: സി ഐ ഇ ആര്‍ മണ്ഡലം മദ്‌റസ സര്‍ഗോത്സവത്തില്‍ തെക്കന്‍ കുറ്റൂര്‍ മദ്‌റത്തുല്‍ ഇസ്‌ലാഹിയ്യ ജേതാക്കളായി. പറവണ്ണ ശാഖാ രണ്ടാം സ്ഥാനവും ചേന്നര പെരുന്തിരുത്തി മദ്‌റസത്തുല്‍ സലഫിയ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറ് വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ചേന്നര എ എം എല്‍ പി സ്‌ക്കൂളില്‍ നടന്ന സര്‍ഗോത്സവം മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി കുത്തുട്ടി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ സമ്മാന വിതരണം നടത്തി. കെ എന്‍ എം തിരുര്‍ മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ വെട്ടം അധ്യക്ഷത വഹിച്ചു. ജലീല്‍ വൈരങ്കോട്, സി എം സി അറഫാത്ത്, സഹീര്‍ വെട്ടം, മുഫീദ് തിരൂര്‍, കെ ആയിഷാബി, പി കെ കമ്മുകുട്ടി, സി പി സൈനുദ്ദീന്‍, പി കെ മൊയ്തീന്‍കുട്ടി, പി കെ സലീം, നിബ്രാസുല്‍ ഹഖ് കുറ്റൂര്‍, ഹമീദ് പാറയില്‍ പ്രസംഗിച്ചു.

Back to Top