20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

അറബി ഭാഷാ ദിനം: എം എസ് എം സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു


കോഴിക്കോട്: അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തി ന്റെ ഭാഗമായി എം എസ് എം സംസ്ഥാന സമിതി കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പദ്യം ചൊല്ലല്‍, കാലിഗ്രാഫി, അറബി ക്വിസ് എന്നീ മത്സരങ്ങളില്‍ വിവിധ കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ ഒന്ന്, രണ്ട് സ്ഥാനം ക്രമത്തില്‍: അറബിക് ക്വിസ് മത്സരം: പി വി മുഹമ്മദ് ബിലാല്‍, ഷിനാദ് ഇബ്‌റാഹിം (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി), നദ ഷെറിന്‍, ഷാദിയ അശ്‌റഫ് (അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജ് മോങ്ങം). കാലിഗ്രാഫി: മന്ന കെ (ലിസ കോളജ്), അബ്ദുല്‍ഫത്താഹ് മുഹമ്മദ്. പദ്യം ചൊല്ലല്‍: സനാ ഫാത്തിമ (റൗദത്തുല്‍ ഉലൂം അറബിക് കോളജ് ഫറോക്ക്), വി പി ഫസ്‌ന (ഗവ. ടി ടി ഐ മലപ്പുറം).
വിജയികള്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിമാരായ കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി, എം ജി എം സംസ്ഥാന ജന.സെക്രട്ടറി ആയിശ ടീച്ചര്‍, നസീര്‍ ചെറുവാടി, ഡോ. ഉമൈര്‍ഖാന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. ഉസാമ, ജുനൈസ് ഫാറൂഖി മുണ്ടേരി ക്വിസ് മത്സരത്തിന് വിധികര്‍ത്താക്കളായിരുന്നു. എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ്, വൈസ് പ്രസിഡന്റ് നുഫൈല്‍ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ഫഹീം പുളിക്കല്‍, ഷഫീഖ് എടത്തനാട്ടുകര, അന്‍ഷിദ് നരിക്കുനി, ഷഹീം പാറന്നൂര്‍, സാജിദ് കോട്ടയം, ബാദുഷാ ഫൈസല്‍ പങ്കെടുത്തു.

Back to Top