എം എസ് എം ജില്ലാ പ്രോപ്പല്‍ ശില്പശാല
കണ്ണൂര്‍: വിദ്യാലയങ്ങളിലും കലാലയങ്ങളിലും ധാര്‍മിക പഠനം അനിവാര്യമെന്നതിലേക്കാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ഉണര്‍ത്തുന്നതെന്ന് എം എസ് എം ജില്ലാ പ്രോപ്പല്‍ ലീഡര്‍ഷിപ്പ് ശില്‍പശാല. ലഹരി മാഫിയയുടെ പിടിയിലകപ്പെടാതിരിക്കാനും പിടിയിലകപ്പെട്ടവരെ മോചിപ്പിക്കാനും ധാര്‍മിക പഠനത്തിന്നും കൗണ്‍സലിങിനും സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും ശില്‍പശാല ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫായിസ് കരിയാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഷഹീം, സവാദ്, സംസ്ഥാന ട്രഷറര്‍ ജസീം നജീബ്, ജില്ലാ സെക്രട്ടറി റാഹിദ് മാട്ടൂല്‍, റബീഹ് മാട്ടൂല്‍ പ്രസംഗിച്ചു.