22 Wednesday
July 2026
2026 July 22
1448 Safar 6

തീവ്ര വലതുപക്ഷ പങ്കാളികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി നെതന്യാഹു


ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഭരണത്തിന് കീഴില്‍ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബെഞ്ചമിന്‍ നെതന്യാഹു. ‘എനിക്കത് കിട്ടി’ എന്നാണ് കഴിഞ്ഞ ദിവസം നെതന്യാഹു ട്വീറ്റ് ചെയ്ത്. നവംബറിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നിശ്ചയിച്ച സമയപരിധിക്കു മുമ്പാണ് കഴിഞ്ഞദിവസം രാത്രി നെതന്യാഹു ട്വീറ്റ് ചെയ്തത്. ‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ലഭിച്ച വലിയ ജനപിന്തുണയ്ക്ക് നന്ദി. എല്ലാ ഇസ്‌റാഈലി പൗരന്മാരുടെയും പ്രയോജനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ എനിക്ക് കഴിഞ്ഞു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിനെ വിളിക്കുന്നതിന്റെ വീഡിയോ സഹിതമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നെതന്യാഹുവിന്റെ അപേക്ഷ ലഭിച്ചതായി ഹെര്‍സോഗിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന നെതന്യാഹു 1996 മുതല്‍ 1999 വരെയും 2009നും 2021നും ഇടയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

Back to Top