എഴുത്തുകാര്‍ക്ക് ശില്പശാല
കോഴിക്കോട്: എം ജി എം സംസ്ഥാന സമിതി എഴുത്തുകാര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ഹാറൂന്‍ കക്കാട്, മുഖ്താര്‍ ഉദരംപൊയില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ജില്ലകളില്‍ നിന്ന് മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്തു. അഫീഫ പൂനൂര്‍, പാത്തേയ്ക്കുട്ടി ടീച്ചര്‍, ഫാത്തിമ ദില്‍ഷാദ്, റസിയ മമ്പാട്, രസ്‌ന പാലത്ത് പ്രസംഗിച്ചു.