മുന്നാക്ക സംവരണം എടുത്തുകളയണം – മലപ്പുറം വെസ്റ്റ് ജില്ലാ ഇസ്‌ലാഹി സമ്മിറ്റ്
പരപ്പനങ്ങാടി: ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കുന്ന മുന്നാക്ക സംവരണം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ഇസ്‌ലാഹീ സമ്മിറ്റ് ആവശ്യപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതി അട്ടിമറിക്കുന്ന നടപടിയാണ് മുന്നാക്ക സംവരണം. ജില്ല പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി മമ്മു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ നന്മണ്ട, യൂനുസ് ചെങ്ങര, ആബിദ് മദനി, പി പി ഖാലിദ്, പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി, മൂസക്കുട്ടി മദനി, ടി ഇബ്‌റാഹീം അന്‍സാരി, ഇ ഒ ഫൈസല്‍, ടി കെ എന്‍ ഹാരിസ്, ഹാമിദ് സനീന്‍, അബ്ദുല്‍മജീദ് കണ്ണാടന്‍, അബ്ദുല്‍ഖയ്യൂം, നുഅ്മാന്‍ ശിബ്‌ലി പ്രസംഗിച്ചു.