ഭിന്നശേഷിക്കാര്‍ക്ക് സേവനം: ഖത്തറിനെ അഭിനന്ദിച്ച് ഡേവിഡ് ബെക്കാം
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ലോകകപ്പില്‍ ഖത്തര്‍ ചെയ്ത സേവനങ്ങളെ അഭിനന്ദിച്ച് മുന്‍ വിഖ്യാത ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാം. ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ലോകകപ്പ് വീക്ഷിക്കാനായി ഭിന്നശേഷിക്കാരായ ആരാധകര്‍ക്ക് ഒരുക്കിയ വിവിധ സൗകര്യങ്ങളെയാണ് ബെക്കാം പ്രശംസിച്ചത്. സെന്‍സറി അസിസ്റ്റന്‍സ് മൊബൈല്‍ ട്രെയിലര്‍ സംവിധാനം സന്ദര്‍ശിച്ച ശേഷമായിരുന്നു ബെക്കാമിന്റെ പ്രശംസ. സെന്‍സറി മൊബൈല്‍ ട്രെയിലറിനുള്ളിലെ സംവേദനാത്മക സവിശേഷതകള്‍ കുട്ടികള്‍ക്കുള്ള വ്യത്യസ്ത സെന്‍സറി ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഇത് കായിക ശക്തിയുടെയും ഈ ടൂര്‍ണമെന്റിന്റെ ശക്തിയുടെയും ഒരു ഉദാഹരണമാണ്. വ്യത്യസ്ത ആവശ്യങ്ങളുള്ള കുട്ടികള്‍ക്കായി ഈ സൗകര്യങ്ങളെല്ലാം ഉണ്ടെന്നത് മഹത്തായ കാര്യമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.