16 Wednesday
September 2026
2026 September 16
1448 Rabie Al-Âkher 3

ലോകകപ്പിന്റെ വിജയകരമായ സംഘാടനം ഖത്തറിനെ അഭിനന്ദിച്ച് വീണ്ടും സുഊദി


ഫിഫ ലോകകപ്പ് ലോകത്തിന്റെയൊന്നാകെ ശ്രദ്ധ പിടിച്ചുപറ്റി വിജയകരമായി നടത്തിയതിന് ഖത്തറിനെ പ്രശംസിച്ച് സുഊദി. ലോകകപ്പിന് മനോഹരമായി ആതിഥേയത്വം വഹിച്ചതിന് ഖത്തറിനെയും അമീറിനെയും അഭിനന്ദിക്കുന്നതായി സുഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന ജി സി സി ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഖത്തറിനെ പ്രശംസിച്ചത്. നേരത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സുഊദി കിരീടാവകാശി ഖത്തറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഉച്ചകോടിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തര്‍ അമീറും പങ്കെടുത്തിരുന്നു. സംയുക്ത ഗള്‍ഫ് നടപടി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിശുദ്ധ ഹറമുകളുടെ സംരക്ഷകന്റെ കാഴ്ചപ്പാട് 2015 ലെ 36ാമത് സെഷന്‍ കൗണ്‍സില്‍ അംഗീകരിച്ചതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

Back to Top