9 Friday
May 2025
2025 May 9
1446 Dhoul-Qida 11

മുസ്‌ലിം രാജ്യങ്ങള്‍ എത്രമാത്രം ഇസ്‌ലാമികമാണ്?

കെ ടി ഹാഷിം ചേന്ദമംഗല്ലൂര്‍

ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഷഹര്‍സാദെ റഹ്മാനും പ്രഫ. ഹുസൈന്‍ അസ്‌കരിയും വിവിധ രാജ്യങ്ങളിലെ മൂല്യാധിഷ്ഠിത ജീവിതത്തെ അന്വേഷിച്ചുകൊണ്ട് 2010ല്‍ നടത്തിയ ഒീം കഹെമാശര മൃല വേല കഹെമാശര ഇീൗിൃേശല െഎന്ന പഠനം ഏറെ ശ്രദ്ധേയമാണ്. പരമ്പരാഗതമായി തുടരുന്ന മുസ്‌ലിം രാഷ്ട്രങ്ങളേക്കാള്‍ മറ്റു രാഷ്ട്രങ്ങളാണ് ഇസ്‌ലാമിക ജീവിതരീതിയെയും അധ്യാപനങ്ങളെയും പിന്തുടരുന്നതില്‍ മുന്‍പന്തിയില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അദ്ഭുതകരമായ കണ്ടെത്തല്‍.
ദൈനംദിന ജീവിതത്തില്‍ മൂല്യങ്ങളെ പിന്തുടരുന്നതില്‍ ഏതൊക്കെ രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് അദ്ദേഹം നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ പുറത്തുവിട്ട കണക്കുകളാണ് താഴെ: ന്യൂസിലന്റ്, ലക്‌സംബര്‍ഗ്, അയര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, കാനഡ എന്നീ രാജ്യങ്ങളാണ് ആദ്യ ഏഴ് സ്ഥാനങ്ങളില്‍. മുസ്‌ലിംകള്‍ ധാരാളമായി പാര്‍ക്കുന്ന രാജ്യങ്ങള്‍ ഇതില്‍ കടന്നുവരുന്നത് വളരെ പിന്നിലാണ്. മലേഷ്യ 38ാം സ്ഥാനത്തും കുവൈത്ത് 48ാം സ്ഥാനത്തും ബഹ്‌റൈന്‍ 64ാം സ്ഥാനത്തുമാണ്. സഊദി അറേബ്യ 131ാം സ്ഥാനത്താണ്. ഗ്ലോബല്‍ ഇക്കോണമി ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം നമ്മെ അമ്പരപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.
മുസ്‌ലിംകള്‍ എന്ന സ്ഥിതിക്ക് കര്‍മശാസ്ത്രപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുക മാത്രമാണ് ഇന്നത്തെ മുസ്‌ലിംകള്‍ ചെയ്യുന്നത്. നമസ്‌കാരം, നോമ്പ് തുടങ്ങിയവ അനുഷ്ഠിക്കുന്നതിലും ഹിജാബ് ധരിക്കുന്നതിലും താടി വളര്‍ത്തുന്നതിലുമൊക്കെയാണ് അവര്‍ ഒരാളുടെ ഇസ്‌ലാമികത അളക്കുന്നത്. അവര്‍ ഖുര്‍ആനും ഹദീസും വായിക്കുന്നു. പക്ഷേ, ഇവയിലെ മൂല്യങ്ങളെ ജീവിതത്തിലേക്ക് സ്വാംശീകരിക്കുന്നില്ല. ഭൂമുഖത്തുള്ള മറ്റാരെക്കാളും കൂടുതല്‍ മതപ്രഭാഷണങ്ങളും മതാധ്യാപനങ്ങളും ശ്രവിക്കുന്നത് മുസ്‌ലിംകളാണ്. എന്നിട്ടും മൂല്യങ്ങള്‍ നിത്യജീവിതത്തില്‍ കൊണ്ടുവരുന്ന ഏറ്റവും നല്ല രാജ്യമാവാന്‍ മുസ്‌ലിം രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. ഇപ്പോള്‍ 60 കഴിഞ്ഞ ഒരാള്‍ അയാളുടെ ജീവിതത്തില്‍ 3,000ഓളം വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ ശ്രവിച്ചുകാണും.
പക്ഷേ, അവയുടെ ഉള്ളടക്കം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. ഇസ്‌ലാമിനെ കേവലം ആചാരങ്ങള്‍ മാത്രമാക്കി ചുരുക്കുന്നിടത്താണ് പ്രശ്‌നം. അതിനെ ഒരു ജീവിതവഴിയായി സ്വീകരിക്കേണ്ടതുണ്ട്. ജനങ്ങളുമായുള്ള ഇടപാടുകളിലും പെരുമാറ്റങ്ങളിലും ഇസ്‌ലാം കടന്നുവരണം. അപ്പോഴാണ് അവന്‍ യഥാര്‍ഥ മുസ്‌ലിമാകുന്നത്.

Back to Top