മൈത്രി സംഗമം
ആലുവ: കേരള മൈത്രി സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി മൈത്രി സംഗമവും സൗഹൃദവിരുന്നും സംഘടിപ്പിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിയാദ് എടത്തല അധ്യക്ഷത വഹിച്ചു. കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ മൈത്രി സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എന്‍ സി ഉഷാകുമാരി, പാറക്കടവ് ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. ടി എ ഷബീര്‍ അലി, വി വി സെബാസ്റ്റ്യന്‍, മനോഹരന്‍, പി കെ ബിജു, സി പി മുഹമ്മദ്, കെ പി സുകുമാരന്‍, വി പി സുകുമാരന്‍, മോഹന്‍, അഖില, കെ കെ ഹുസൈന്‍ സ്വലാഹി പ്രസംഗിച്ചു. അഹ്‌ല മറിയം മൈത്രിഗീതം ആലപിച്ചു.