എലത്തൂര്‍ ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം
നരിക്കുനി: കേരളത്തില്‍ അന്ധവിശാസ വ്യാപാരം പടര്‍ന്നു പിടിക്കുന്നതിനു സഹായകമാകുന്നത് നിയമസംവിധാനങ്ങളുടെ നിസ്സംഗ മനോഭാവമെന്ന് എലത്തൂര്‍ ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ വി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍, ട്രെയിനര്‍ റങ്കിഷ് കടവത്ത്, മുഹ്‌സിന പത്തനാപുരം, ഇബ്‌റാഹീം ബുസ്താനി, ഫൈസല്‍ നന്മണ്ട, ഹാരിസ് തൃക്കളയൂര്‍, ആരിഫ് പാലത്ത്, എം ടി അബ്ദുല്‍ഗഫൂര്‍, കെ കെ റഫീഖ്, യൂനുസ് നരിക്കുനി, മുര്‍ഷിദ് പാലത്ത്, ഇഖ്ബാല്‍ പുന്നശ്ശേരി, കെ കെ റുഖിയ്യ, വി ഷമീര്‍, ആര്‍ ഷമീല്‍, ഫാത്തിമ ദില്‍ഷാദ്, നജ ഫാത്തിമ, സലീം പാലത്ത്, നബീല്‍ പാലത്ത്, ഡോ. ടി പി ജസീന പ്രസംഗിച്ചു.