യു എ ഇ ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ കാമ്പയിന്‍ സമാപിച്ചു

യു എ ഇ ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ കാമ്പയിന്റെ സമാപന സമ്മേളനം അബ്ദുറഹ്മാന്‍ ആദൃശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
ഷാര്‍ജ: ‘നവലോകത്തിന് ആദര്‍ശ കുടുംബം’ പ്രമേയത്തില്‍ യു എ ഇഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ത്രൈമാസ കാമ്പയിന്‍ സമാപിച്ചു. സമാപന സമ്മേളനം ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ് മുന്‍ പ്രിന്‍സിപ്പലും ഗ്രന്ഥകാരനുമായ അബ്ദുറഹ്മാന്‍ ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു. ലിംഗ സമത്വമെന്ന പേരില്‍ സമൂഹത്തില്‍ മതനിരാസം ഉള്‍പ്പെടെയുള്ള നവലിബറല്‍ അജണ്ടകള്‍ ഒളിച്ചു കടത്താനുള്ള നീക്കങ്ങളെ കുറിച്ച് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാമ്പയിന്‍ സമാപനം, വെളിച്ചം- ക്യു എല്‍ എസ് പഠിതാക്കളുടെ സംഗമം, മാഗസിന്‍ പ്രകാശനം സെഷനുകളില്‍ എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, യുവത ബുക്‌സ് സി ഇ ഒ ഹാറൂന്‍ കക്കാട്, യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അന്‍സാരി, ജനറല്‍ സെക്രട്ടറി അബ്ദുല്ല മദനി, സാബിര്‍ ഷൗക്കത്ത്, മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍, സിയാദ് മാസ്റ്റര്‍, എം ജി എം യു എ ഇ പ്രസിഡന്റ് മുനീബ നജീബ്, സെക്രട്ടറി ശബാന റിയാസ്, മുജീബ് റഹ്മാന്‍ പാലക്കല്‍, അഷ്‌റഫ് കീഴുപറമ്പ്, ശിഹാബ് സ്വലാഹി, ശരീഫ് ആമയൂര്‍, വി പി എം നിസാര്‍, സല്‍മാന്‍ ഹാദി, റിയാസ് സുല്ലമി, ഇല്‍യാസ്, സാജിദ്, നൗഫല്‍ മരുത, അബ്ദുറഹ്മാന്‍ പൂക്കാട്ട് പ്രസംഗിച്ചു.