12 Wednesday
March 2025
2025 March 12
1446 Ramadân 12

കെ എന്‍ എം എലൈറ്റ് അസംബ്ലി സംഘാടക സമിതി രൂപീകരിച്ചു


കണ്ണൂര്‍: ഡിസംബര്‍ 24,25 തിയ്യതികളില്‍ വളപട്ടണത്ത് നടക്കുന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എലൈറ്റ് അസംബ്ലിയുടെ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് മുഖ്യരക്ഷാധികാരിയും സെക്രട്ടറി കെ എല്‍ പി ഹാരിസ് ചെയര്‍മാനും ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ ജലീല്‍ ഒതായി ജനറല്‍ കണ്‍വീനറുമാണ്. കണ്‍വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുഞ്ഞഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ പാലക്കോട്, കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, കെ എല്‍ പി ഹാരിസ്, ഡോ. ഇസ്മാഈല്‍ കരിയാട്, ഡോ. അബ്ദുല്‍ജലീല്‍ ഒ തായി, സി എ അബൂബക്കര്‍, കെ പി ഹസീന, സഹദ് ഇരിക്കൂര്‍, ഫയാസ് കരിയാട്, ഫാത്തിമത്തുല്‍ സുഹാദ, അബ്ദുല്‍ ജബ്ബാര്‍ മൗലവി പൂതപ്പാറ പ്രസംഗിച്ചു.

Back to Top