2 Wednesday
July 2025
2025 July 2
1447 Mouharrem 6

കേരള മൈത്രീ യാത്രക്ക് തുടക്കമായി


കാസര്‍ഗോഡ്: ‘കാത്തുവെക്കാം സൗഹൃദ കേരളം’ പ്രമേയവുമായി ഐ എസ് എം സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായുള്ള മൈത്രി യാത്രക്ക് കാസര്‍കോട്ട് തുടക്കമായി. മൈത്രി യാത്രയുടെ ഫ്‌ളാഗ്ഓഫ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു.
ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷാനവാസ് ചാലിയം, പ്രവര്‍ത്തക സമിതി അംഗം നസീം മടവൂര്‍, കെ എന്‍ എം മര്‍കസുദ്ദഅവ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഡോ. അബൂബക്കര്‍, ജില്ലാ ഐ എസ് എം സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ അബൂബക്കര്‍ സിദ്ദീഖ് മാക്കോട്, കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ ഭാരവാഹികളായ ബഷീര്‍ പട്‌ല, സി എച്ച് അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ വെള്ളിപ്പാടി, ഇസ്മാഈല്‍ ചെംനാട്, ഷൗക്കത്ത് തെക്കില്‍, അഹ്മദ് കോട്ടിക്കുളം തുടങ്ങിയര്‍ സംസാരിച്ചു. ചെംനാട് നിന്ന് ആരംഭിച്ച യാത്ര മേല്‍പറമ്പ് സമാപിച്ചു.
കണ്ണൂര്‍ ജില്ലയിലെ മൈത്രി യാത്ര പയ്യന്നൂരില്‍ ഐ എസ് ജില്ലാ പ്രസിഡണ്ട് സഹദ് ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ സമാപനം കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി, സെക്രട്ടറിമാരായ കെ എല്‍ പി ഹാരിസ്, സെക്രട്ടറിയേറ്റ് അംഗം ഡോ. അനസ് കടലുണ്ടി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡണ്ട് സുലൈമാന്‍ സാഹിബ്, അനസ് തളിപ്പറമ്പ, നൂറുദ്ദീന്‍, അനസ് സി പി, അയ്യൂബ്, റാഫി തളിപ്പറമ്പ, ഇബ്രാഹീം, മുസ്തഫ എന്നിവര്‍ സംസാരിച്ചു.
മൈത്രി യാത്രയുടെ ഷെഡ്യൂള്‍: നവംബര്‍ 13-ന് കണ്ണൂര്‍, 14-ന് കോഴിക്കോട് നോര്‍ത്ത്, 15-ന് വയനാട്, 16-ന് കോഴിക്കോട് സൗത്ത്, 17-ന് മലപ്പുറം വെസ്റ്റ്, 18-ന് പാലക്കാട്, 19-ന് മലപ്പുറം ഈസ്റ്റ്, 20-ന് തൃശൂര്‍, 21-ന് ഇടുക്കി, 22-ന് കോട്ടയം, പത്തനംതിട്ട, 23-ന് തിരുവനന്തപുരം, 24-ന് കൊല്ലം, 25-ന് ആലപ്പുഴ, 26-ന് എറണാകുളം. യാത്രയില്‍ ഐ എസ് എം സംസ്ഥാന സമിതി തയ്യാറാക്കിയ സൗഹൃദ കേരളം ഡോക്യുമെന്ററി പ്രദര്‍ശനം, മൈത്രീ സംഗമങ്ങള്‍, സന്ദേശ കൈമാറ്റം, ബദറുദ്ദീന്‍ പാറന്നൂര്‍ രചിച്ച തീം സോംഗ് റിലീസിംഗ് എന്നിവ നടക്കും.

Back to Top