മൈത്രിവിരുന്ന് സംഘടിപ്പിക്കും
ആലുവ: കേരള മൈത്രി സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ മൈത്രി വിരുന്ന്, സന്ദേശപ്രചാരണം, ഗൃഹാങ്കണ സദസ്, തെരുവ് നാടകം തുടങ്ങിയവ നടത്താന്‍ മണ്ഡലം കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗം ഐ എസ് എം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍, ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, സിയാസ് പള്ളുരുത്തി, സിയാദ് എടത്തല, കെ കെ ഹുസൈന്‍ സ്വലാഹി, വി എച്ച് അബ്ദുല്‍ഖാദര്‍, ടി വൈ നുനൂജ്, എം പി അബു, ടി വൈ ഖാലിദ് മദനി, പി എസ് ഷാജഹാന്‍, അബ്ദുല്ല അദ്‌നാന്‍, സൗദ സലിം പ്രസംഗിച്ചു.