കൊടുവള്ളി ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം
തിരുവമ്പാടി: ആഭിചാരക്കാരെയും മന്ത്രവാദികളെയും തുറുങ്കിലടക്കാന്‍ ശക്തമായ നിയമം വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ലിന്റോ ജോസഫ് എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം പി മൂസ അധ്യക്ഷതവഹിച്ചു. ‘കാത്തുവെക്കാം സൗഹൃദകേരളം’ ഐ എസ് എം സ്‌നേഹോപഹാരം എം എല്‍ എക്ക് ആസിം കരുവമ്പൊയില്‍ സമ്മാനിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി, ഇബ്‌റാഹീം ബുസ്താനി, എം ടി മനാഫ്, ബുഷ്‌റ നജാത്തിയ്യ, റാഫി പേരാമ്പ്ര, അബ്ദുല്‍കലാം ഒറ്റത്താണി ക്ലാസെടുത്തു. ‘ബാലശലഭങ്ങള്‍’ സെഷനില്‍ ഹാരിസ് തൃക്കളയൂര്‍, ആരിഫ് പാലത്ത് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. എം എസ് എം മണ്ഡലം സമിതിയുടെ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് കെ കെ അഷ്ഫാഖ് അലി നേതൃത്വം നല്‍കി. തോമസ് ബാബു കളത്തൂര്‍, കെ എ അബ്ദുറഹ്മാന്‍, സി കെ കാസിം, പി ടി അബ്ദുല്‍മജീദ് സുല്ലമി, എം കെ പോക്കര്‍ സുല്ലമി, പി വി അബ്ദുസ്സലാം മദനി പ്രസംഗിച്ചു.