സ്വാഗതസംഘം ഓഫീസ് തുറന്നു

കൊടുവള്ളി: കൊടുവള്ളി വെസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പന്നൂര്‍ ടൗണില്‍ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി അസയിന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍ പി അബ്ദുറഷീദ്, ശുക്കൂര്‍ കോണിക്കല്‍, എം കെ ഇബ്‌റാഹീം, പി ഇബ്‌റാഹീം കുട്ടി, പി പി ഫൈസല്‍, അലവി മേച്ചേരി, സുലൈമാന്‍ പാറന്നൂര്‍, ഫവാസ് എളേറ്റില്‍, കെ സി മുഹമ്മദ്, എം ആര്‍ അബ്ദുല്‍ഖാദര്‍, മുഹ്‌സിന്‍ പാറന്നൂര്‍, എന്‍ പി ഹബീബ്, ജാബിര്‍ കോണിക്കല്‍, കെ പി അബൂബക്കര്‍ പ്രസംഗിച്ചു.
