23 Thursday
October 2025
2025 October 23
1447 Joumada I 1

രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കരുത് – മണ്ണാര്‍ക്കാട് മണ്ഡലം സമ്മേളനം


മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളായ മതേതരത്വവും ഫെഡറല്‍ സംവിധാനവും തകര്‍ക്കുന്ന സമീപനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ണാര്‍ക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈ. പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം വീരാപ്പു അന്‍സാരി അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ആഷിക് അസ്ഹരി ക്ലാസെടുത്തു. എന്‍ എം അബ്ദുല്‍ജലീല്‍, സിദ്ദിഖ് നാട്ടുകല്‍, ഷരീഫ് അസ്ഹരി, ഫര്‍സിന്‍ ഹല്ലാജ്, ഹസീന ടീച്ചര്‍, ബഹീജ ബശ്‌നീന്‍ പ്രസംഗിച്ചു.

Back to Top