യാംബു ഇസ്‌ലാഹി സെന്റര്‍ സെമിനാര്‍
യാംബു: വിശ്വാസ വൈകൃതങ്ങള്‍ക്കെതിരെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് യാംബു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. യാംബു ജാലിയാത്ത് മുദീര്‍ ശൈഖ് ഖാലിദ് അല്‍ ഹുതൈബി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സുല്ലമി അധ്യക്ഷത വഹിച്ചു. ജാലിയാത്ത് ദഅ്‌വ കോ-ഓഡിനേറ്റര്‍ ശൈഖ് അല്‍ മജ്ദിശ്ശരീഫ്, അബ്ദുല്‍മജീദ് സുഹ്‌രി, സലീം വേങ്ങര, ഒ പി അഷ്‌റഫ് മൗലവി, നസിറുദ്ദീന്‍ ഇടുക്കി, സിദ്ദീഖുല്‍ അക്ബര്‍, നാസര്‍ നടുവില്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, നിയാസ് പുത്തൂര്‍, അബ്ദുറഷീദ് വേങ്ങര പ്രസംഗിച്ചു.
