23 Thursday
October 2025
2025 October 23
1447 Joumada I 1

എം ജി എം കണ്ണൂര്‍ ജില്ല കൗണ്‍സില്‍

കണ്ണൂര്‍: അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും മതവും മത പ്രമാണങ്ങളും എതിരാണെന്നിരിക്കെ അന്ധവിശ്വാസ പ്രചാരകരായ സിദ്ധന്മാരെയും പുരോഹിതന്മരെയും തളളിപ്പറയാന്‍ മതവിശ്വാസികള്‍ തയ്യാറാകണമെന്ന് എം ജി എം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മതവിശ്വാസികള്‍ മതത്തിന്റെ ശാസ്ത്രീയതയും മാനവികതയും ഉള്‍ക്കൊണ്ട് ഉല്‍ബുദ്ധരായാല്‍ എല്ലാ സിദ്ധന്മാരും കൂടോത്രക്കാരും രംഗം വിടാന്‍ നിര്‍ബന്ധിതരാകും. സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മറിയം അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. പി ടി പി മുസ്തഫ, വി സി മറിയക്കുട്ടി സുല്ലമിയ്യ, എന്‍ പാത്തേയ്കുട്ടി ടീച്ചര്‍, കെ പി ഹസീന, ഫാത്തിമ സിദ്ദീഖ് കണ്ണൂര്‍, സമീറ കരിയാട്, എന്‍ പി ഷംല, റഹീമ ഫിറോസ് തലശ്ശേരി, എ പി ഷരീഫ ഇരിക്കൂര്‍ പ്രസംഗിച്ചു

Back to Top