23 Thursday
October 2025
2025 October 23
1447 Joumada I 1

തീവ്ര ചിന്താഗതി ഇസ്‌ലാമിന്റെ നിലപാടല്ല – എം എസ് എം

കൊടുങ്ങല്ലൂര്‍: മതം ആവശ്യപ്പെടുന്നത് മിതത്വമാണെന്നും തീവ്ര ചിന്താഗതികള്‍ ഇസ്‌ലാമിന്റെ നിലപാടല്ലെന്നും എം എസ് എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് ഫാസിസത്തെ തടുക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് അത്തരം സംഘങ്ങളോട് സമരസപ്പെടുന്ന പ്രവണതയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം. അതോടൊപ്പം ചരിത്രത്തെ അപനിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് ചരിത്രം പഠിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് നുഫൈല്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന സമിതി പുറത്തിറക്കിയ ലഹരി വിരുദ്ധ ഇ-മാഗസിന്റെ പ്രകാശനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ബുസ്താനി നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, കെ എന്‍ എം ജില്ലാ സെക്രട്ടറി സിറാജ് മദനി, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീംകുട്ടി, പി കെ അബ്ദുല്‍ജബ്ബാര്‍, കെ ഐ അബ്ദുസ്സലാം, മുഹമ്മദ് ഹബീബ്, സംസ്ഥാന ഭാരവാഹികളായ ജസിന്‍ നജീബ്, ഫഹീം പുളിക്കല്‍, ഷഫീഖ് എടത്തനാട്ടുകര, നദീര്‍ കടവത്തൂര്‍, സമാഹ് ഫാറൂഖി, അന്‍ഷിദ് നരിക്കുനി, ഷഹീം പാറന്നൂര്‍, ബാദുഷാ ഫൈസല്‍, നജീബ് തവനൂര്‍ പ്രസംഗിച്ചു. വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Back to Top