എം എസ് എം സ്റ്റുഡന്റസ് കോണ്‍ഫറന്‍സ്

എം എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ലാ സമിതി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സംസ്ഥാന ജന.സെക്രട്ടറി ആദില്‍ നസീഫ് മങ്കട ഉദ്ഘാടനം ചെയ്യുന്നു.
നടുവണ്ണൂര്‍: ലഹരിമാഫിയക്കെതിരില്‍ വിദ്യാര്‍ഥി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എം എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ലാ സമിതി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഉദ്ഘാടനം ചെയ്തു. സാനിദ് ഖമറുല്ല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എം ജലീല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജീവന്‍ മക്കാട്ട്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈ.പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി, ഐ ജി എം സംസ്ഥാന പ്രസിഡന്റ് തഹ്‌ലിയ അന്‍ഷിദ്, അഡ്വ. ഫാത്തിമ തഹ്‌ലിയ, സി പി അബ്ദുസ്സമദ്, മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍, ഇര്‍ഷാദ് മാത്തോട്ടം, സജ്ജാദ് ഫാറൂഖി, സോഫിയ കൊയിലാണ്ടി, ഷാനവാസ് പേരാമ്പ്ര, ശാക്കിര്‍ കാന്തപുരം, ഫാസില്‍ നടുവണ്ണൂര്‍, സവാദ് പൂനൂര്‍, ആയിഷ ഹുദ, നഫീഹ പ്രസംഗിച്ചു.