കൂടുതല്‍ പള്ളികള്‍ പൂട്ടണമെന്ന ആവശ്യവുമായി ഫ്രഞ്ച് തീവ്ര വലതുപക്ഷം

രാജ്യത്തെ കൂടുതല്‍ പള്ളികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് മരിന്‍ ലെ പിന്‍. ”അദ്ദേഹം (ദാര്‍മാനിന്‍) അവിടെയും ഇവിടെയുമുള്ള പള്ളികള്‍ അടച്ചുപൂട്ടുന്നു. പള്ളികളിലെ ഖതീബുമാരെ പിരിച്ചുവിടുന്നു. എന്നാല്‍, നമ്മുടെ നാട്ടിലെ എല്ലാ ഭീകരവാദ മസ്ജിദുകളും അടച്ചുപൂട്ടണ”മെന്ന് മരിന്‍ ലെ പിന്‍ പറഞ്ഞു. ഫ്രഞ്ച് ചാനലായ ബി എഫ്എം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മരിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദാര്‍മാനിന്റെ ഉത്തരവ് പ്രകാരം രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 24 പള്ളികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഫ്രഞ്ച് ഉന്നത ഭരണഘടനാ അതോറിറ്റി മുസ്‌ലിംകളെ ഒറ്റപ്പെടുത്തുന്നതിന് വിവാദമായ ‘വിഘടന വിരുദ്ധ നിയമം’ അംഗീകരിച്ചിരുന്നു. ഈ നടപടിക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വലത്-ഇടതുപക്ഷ അംഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിട്ടും കഴിഞ്ഞ വേനല്‍ക്കാലത്ത് ദേശീയ അസംബ്ലി ബില്‍ പാസാക്കുകയായിരുന്നു.
