ശബാബ് റീഡിംഗ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇസ്‌ലാഹി സെന്ററില്‍ ശബാബ് റീഡിംഗ് കോര്‍ണര്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സാജിദ നാസര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് യാസിര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി, എം ജി എം ജില്ലാ പ്രസിഡന്റ് നൂറ വാഹിദ, ഷാജഹാന്‍ ഫാറൂഖി, യാസ്മിന്‍ വള്ളക്കടവ്, ഷാഫി ആറ്റിങ്ങല്‍ പ്രസംഗിച്ചു.
