18 Wednesday
February 2026
2026 February 18
1447 Ramadân 1

കാംപയ്ന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പയ്യാനക്കല്‍ ഏരിയ കെ എന്‍ എം, ഐ എസ് എം, എം എസ് എം സംയുക്തമായി നടത്തുന്ന ‘ലഹരിയെ തുരത്താം സമൂഹത്തെ സംരക്ഷിക്കാം’ കാംപയിന്‍ ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും സിവില്‍ എക്‌സൈസ് ഓഫീസര്‍ സി പി ഷാജു ഉദ്ഘാനം ചെയ്തു.
കാംപയിന്റെ ഭാഗമായി അയല്‍ക്കൂട്ട ബോധവല്‍ക്കരണ പരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ പദയാത്രകള്‍, കൗണ്‍സലിംഗ് സംവിധാനങ്ങള്‍ എന്നിവക്ക് വിവിധ സംഘടനകളെ കൂടി സഹകരിപ്പിച്ച് നേതൃപരമായ പങ്ക് വഹിക്കുമെന്ന് കെ എന്‍ എം സിറ്റി സൗത്ത് മണ്ഡലം സെക്രടറി റഫീഖ് കൊമ്മേരി അറിയിച്ചു. പയ്യാനക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്ദു ടി, വി പി അക്ബര്‍ സാദിഖ് ഖുബ, അസറുദ്ദീന്‍ നാടഞ്ചേരി പ്രസംഗിച്ചു.

Back to Top