30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ഇസ്‌ലാഹി സെന്റര്‍ വക്‌റ മേഖലാ ഓഫീസ് തുറന്നു


ദോഹ: ഇസ്‌ലാഹി സെന്റര്‍ വക്‌റ മേഖലാ ഓഫിസിന്റെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി നിര്‍വഹിച്ചു. വക്‌റ മുനിസിപ്പാലിറ്റി ഓഫീസിന്റെ സമീപത്തുള്ള ബില്‍ഡിംഗിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വക്‌റ മേഖലാ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഇ ഇബ്‌റാഹീം, ജനറല്‍ സെക്രട്ടറി റഷീദ് അലി, ഭാരവാഹികളായ അബ്ദുല്ലത്തീഫ് നല്ലളം, അലി ചാലിക്കര, മുജീബ് മദനി, ഉമര്‍ ഫാറൂഖ്, സിറാജ് ഇരിട്ടി, സാജിദ് അലി, അംറാസ്, റബീഹ്, മൊയ്ദീന്‍ ഷാ പ്രസംഗിച്ചു.

Back to Top