30 Friday
January 2026
2026 January 30
1447 Chabân 11

മാതാപിതാക്കളേക്കാള്‍ മതബോധം മക്കള്‍ക്കെന്ന് ‘ന്യൂ മുസ്‌ലിം കണ്‍സ്യൂമര്‍’


തെക്കുകിഴക്കന്‍ ഏഷ്യയിലെ മൂന്നിലൊന്ന് മുസ്‌ലിംകളും തങ്ങളുടെ മാതാപിതാക്കളെക്കാള്‍ മതവിശ്വാസം പുലര്‍ത്തുന്നവരാണെന്ന് കരുതുന്നതായി റിപ്പോര്‍ട്ട്. ഇത് മുസ്‌ലിംകളുടെ വ്യക്തിപരമായ ചെലവ്, ഫാഷന്‍, സാമ്പത്തിക ഇടപാട്, വിദ്യാഭ്യാസം, യാത്ര എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരമാണ് നല്‍കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ 250 ദശലക്ഷം മുസ്‌ലിംകളില്‍ 21 ശതമാനം പേര്‍ തങ്ങളുടെ മാതാപിതാക്കളേക്കാള്‍ മതവിശ്വാസം കുറവാണെന്ന് കരുതുന്നു.
എന്നാല്‍, 45 ശതമാനം പേര്‍ തങ്ങളെ ആത്മാര്‍ഥതയുള്ള വിശ്വാസികളായി കണക്കാക്കുന്നുവെന്ന് ‘ന്യൂ മുസ്‌ലിം കണ്‍സ്യൂമര്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. 91 ശതമാനം തെക്കുകിഴക്കന്‍ ഏഷ്യന്‍ മുസ്‌ലിംകള്‍ക്കും ദൈവവുമായുള്ള ശക്തമായ ബന്ധമാണ് ജീവിതത്തിലെ സുപ്രധാന കാര്യമെന്ന് വുണ്ടര്‍മാന്‍ തോംസണ്‍ ഇന്റലിജന്‍സിന്റെയും വി എം എല്‍ വൈ & ആര്‍ കോമേഴ്‌സ് മലേഷ്യയുടെയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 34 ശതമാനം പേര്‍ മാത്രമാണ് സമ്പത്തിന് വലിയ പ്രാധാന്യം നല്‍കുന്നത്. 28 ശതമാനം പേര്‍ ആഗ്രഹങ്ങള്‍ക്കും 12 ശതമാനം പേര്‍ പ്രശസ്തിക്കും മുന്‍ഗണന നല്‍കുന്നു.

Back to Top