എം എസ് എം പരിശീലന ക്യാമ്പ്

കൊടുവള്ളി: ലഹരിമാഫിയക്കെതിരെ ഭരണകൂടവും സമൂഹവും കൈകോര്‍ക്കണമെന്ന് എം എസ് എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച ‘സര്‍ഗശലഭങ്ങള്‍’ പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നസ്‌റി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജസീം നരിക്കുനി അധ്യക്ഷത വഹിച്ചു. റസാഖ് മലോറം, ഇഖ്ബാല്‍ പുന്നശ്ശേരി, സവാദ് പൂനൂര്‍, അന്‍ഷിദ് പാറന്നൂര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി കെ അബ്ദുറഹ്മാന്‍, പി ടി അബ്ദുല്‍മജീദ് സുല്ലമി, പി അസൈന്‍ സ്വലാഹി, എന്‍ പി റഷീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, എം അബ്ദുറഷീദ്, എം കെ ഇബ്‌റാഹീം, ഷാമിര്‍ പിലാത്തോട്ടം, ദില്‍ഷാദ് പാറന്നൂര്‍, ഹാദി പുല്ലോറമ്മല്‍ പ്രസംഗിച്ചു.
