അഡ്വ. പി മുസ്തഫ
ശംസുദ്ദീന്‍ പാലക്കോട്
കണ്ണൂര്‍: ജില്ലയിലെ നവോത്ഥാന പ്രസ്ഥാന കാരണവര്‍ അഡ്വ. പി മുസ്തഫ (90) സപ്തംബര്‍ 6ന് നിര്യാതനായി. 1970 കളില്‍ കണ്ണൂര്‍ താണയിലെ സകരിയ മസ്ജിദിന്റെ വിപുലീകരണം മുതല്‍ കണ്ണൂര്‍ ബാങ്ക് റോഡിലെ ഇസ്‌ലാഹി കോംപ്ലക്‌സിന്റെയും ട്രസ്റ്റിന്റെയും കര്‍മസാരഥ്യം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വക്കീല്‍ നിരതനായി. തായത്തെരു റോഡിലെ സലഫി ദഅ്‌വാ സെന്ററിന്റെ ഗുണകാംക്ഷി, കണ്ണൂര്‍ താണയിലെ മുനീറുല്‍ ഇസ്‌ലാം സംഘത്തിന്റെ സാരഥി, എം ഇ എസ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതൃത്വം തുടങ്ങി ബഹുമുഖ മേഖലയില്‍ സേവന മുദ്ര പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്. തൗഹീദ് നെഞ്ചേറ്റി ജീവിച്ചു എന്നതുകൊണ്ടാണ് നവോത്ഥാനരംഗത്തും സേവനരംഗത്തും ഇത്രമേല്‍ വിപുലമായ കര്‍മ ധന്യതയുടെ കൈയൊപ്പ് ചാര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഷ്താഖ് ഉള്‍പ്പെടെ അഞ്ച് മക്കളാണ് വക്കീലിന്. തിരക്കുപിടിച്ച ജീവിത പശ്ചാത്തലമുള്ളവരായിട്ടും അവരെ ല്ലാം ഉപ്പയുടെ അവസാന നാളുകളില്‍ ശുശ്രൂഷിക്കാന്‍ കൂടെയുണ്ടായിരുന്നു. അല്ലാഹു പരേതന് ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ.