പുത്തന്‍വീട്ടില്‍ അലവി
സി പി എ സമദ്
മഞ്ചേരി: പാപ്പിനിപ്പാറയിലെ ആദ്യകാല ഇസ്‌ലാഹീ പ്രവര്‍ത്തകനും വാര്‍ഡ് മുസ്‌ലിംലീഗ് പ്രസിഡന്റുമായ പുത്തന്‍വീട്ടില്‍ അലവി(81) നിര്യാതനായി. പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ്. പ്രസ്ഥാനത്തിന് ഏറെ എതിര്‍പ്പുക ള്‍ നേരിടേണ്ടി വന്നിരുന്ന ആദ്യകാലത്ത് പ്രദേശത്തെ ഇസ്‌ലാഹീ പ്രഭാഷണങ്ങ ള്‍ക്കും ക്ലാസുകള്‍ക്കും വേദിയായിരുന്നത് അലവിക്കയുടെ വീടും പരിസരവുമാ യിരുന്നു. സകാത്ത് ശേഖരണത്തിലും വിതരണത്തിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും സൗഹാര്‍ദ്ദം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ മുജാഹിദ് പ്ര സ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടാക്കുന്നതിന് ഏറെ സഹായകമായി. ഏലായി കദീജയാണ് ഭാര്യ. മക്കള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുറസാഖ്, ഉസ്മാന്‍, അബ്ദു റഷീദ്, സക്കീന, ഹസീന. അല്ലാഹു അദ്ദേഹത്തിന്റെ ദോഷങ്ങള്‍ പൊറുക്കുകയും അദ്ദേഹത്തെയും നമ്മെയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിപ്പിക്കുകയും ചെയ്യട്ടെ. ആമീന്‍.