ലഹരി വ്യാപനം: സര്‍വകക്ഷിയോഗം വേണം ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നത് അവസാനിപ്പിക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: ആധാറും വോട്ടര്‍പട്ടികയും ബന്ധിപ്പിക്കാനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം ചുളുവില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ആധാറും വോട്ടര്‍പട്ടികയും ബന്ധിപ്പിക്കുന്നതിലൂടെ നടപ്പിലാക്കുന്നത് എന്നതിനാല്‍ അത് അനുവദിക്കാവതല്ല. തെരഞ്ഞെടുപ്പിന്റെ സ്വകാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കുന്ന നടപടി പിന്‍വലിക്കുകതന്നെ വേണം.
സംസ്ഥാനത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയയെ ചെറുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും മത-സാംസ്‌കാരിക സംഘടനകളും ഒന്നിക്കണം. ഗ്രാമപഞ്ചായത്ത് താലൂക്ക് തലങ്ങളില്‍ ലഹരി മാഫിയകള്‍ക്കെതിരെ ആക്ഷന്‍ ഫോഴ്‌സ് രൂപപ്പെടുത്തണം. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളെയും ഏകോപിപ്പിച്ച് ലഹരി വിരുദ്ധ പോരാട്ടത്തിന് കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മമ്മു കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. സകാത്ത് ഫൗണ്ടേഷന്‍ ലോഗോ പ്രകാശനവും സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് പാഠപുസ്തക പ്രകാശനവും സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. ഡോക്ടറേറ്റ് നേടിയ ആലപ്പുഴ ജില്ലാ സെക്രട്ടറി എ പി നൗഷാദിനെ ആദരിച്ചു. സി അബ്ദുല്ലത്തീഫ്, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ശംസുദ്ദീന്‍ പാലക്കോട്, കെ പി അബ്ദുറഹ്മാന്‍, കെ എം കുഞ്ഞമ്മദ് മദനി, സലീം കരുനാഗപ്പള്ളി, പി പി ഖാലിദ്, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, കെ എല്‍ പി ഹാരിസ്, കെ എ സുബൈര്‍, സുഹൈല്‍ സാബിര്‍, ബി പി എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ശുക്കൂര്‍ കോണിക്കല്‍, സഹല്‍ മുട്ടില്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് മങ്കട, ജുവൈരിയ്യ ടീച്ചര്‍, തഹ്‌ലിയ നരിക്കുനി പ്രസംഗിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പി എം അബ്ദുറഊഫ് (കാസര്‍കോട്), അബ്ദുല്‍ജലീല്‍ ഒതായി (കണ്ണൂര്‍), സലീം അസ്ഹരി (വയനാട്), കാസിം മാസ്റ്റര്‍ (കോഴിക്കോട് നോര്‍ത്ത്) ടി പി ഹുസൈന്‍ കോയ (കോഴിക്കോട് സൗത്ത്), അബ്ദുല്‍ അസീസ് തെരട്ടമ്മല്‍ (മലപ്പുറം ഈസ്റ്റ്), ആബിദ് മദനി (മലപ്പുറം വെസ്റ്റ്), എസ് എം സലീം (പാലക്കാട്), ആര്‍ എ എം മുസ്തഫ (തൃശൂര്‍), കെ കെ എം മുസ്തഫ (എറണാകുളം), ബഷീര്‍ ഫാറൂഖി (ഇടുക്കി), സി കെ അസൈനാര്‍ (ആലപ്പുഴ) ചര്‍ച്ചയില്‍ പങ്കെടുത്തു.