വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണം- ഫോക്കസ് ഇന്ത്യ

ഫോക്കസ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ സെക്രട്ടറി മുഹമ്മദ് ഷൗലി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫോക്കസ് ഇന്ത്യ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്ക് – നിര്‍മാണ്‍ 2030- കരുത്ത് പകരണമെന്ന് ഫോക്കസ് ഇന്ത്യ എക്‌സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കിവരുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെ അവലോകനം ചെ യ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ സെക്രട്ടറി മുഹമ്മദ് ഷൗലി യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, ഭവന നിര്‍മാണം, കുടിവെള്ള പദ്ധതികള്‍, വിധവ-അനാഥ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ബോധവല്‍ക്കരണത്തിന് ആസാമി ഭാഷയില്‍ ‘ഫോക്കസ് ഇന്ത്യ’ ഒരുക്കിയ ‘ജ്യോതി’ ചിത്രം സപ്തംബര്‍ ആദ്യവാരം ഒമാനിലെ മസ്‌കറ്റില്‍ പ്രകാശനം ചെയ്യും. ഫോക്കസ് ഇന്ത്യ സി ഇ ഒ ഡോ. യു പി യഹ്‌യാ ഖാന്‍ അധ്യക്ഷത വഹിച്ചു. സി ഒ ഒ ഹിജാസ് മരക്കാട്ട്, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, മജീദ് പുളിക്കല്‍, ഫൈസല്‍ ഇയ്യക്കാട്, ശാക്കിര്‍ ബാബു കുനിയില്‍, നബീല്‍ പാലത്ത്, സലീം കാക്കൂര്‍ പ്രസംഗിച്ചു.