8 Tuesday
July 2025
2025 July 8
1447 Mouharrem 12

ലഹരിയും ലൈംഗിക ചൂഷണവും കലാലയങ്ങളില്‍ വ്യാപിക്കുന്നത് തടയണം

കണ്ണൂര്‍: ലഹരിവസ്തുക്കള്‍ക്ക് അടിമയാക്കി ലൈംഗിക ചൂഷണം വര്‍ധിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ധാര്‍മിക മൂല്യങ്ങളും ലൈംഗിക വിദ്യാഭ്യാസവും പാഠ്യവിഷയമാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മദ്യം ഉള്‍പ്പെടെയുള്ള എല്ലാ ലഹരിവസ്തുക്കളും ലൈംഗിക അരാജകത്വത്തിനും കുടുംബകലഹങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രേരണയാകുന്നുവെന്നതിന്റെ ഒടുവിലത്തെ സൂചനയാണ് കണ്ണൂരില്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവം. നിയമപാലകരുടെ നിഷ്‌ക്രിയത്വം ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ധര്‍മബോധനം നല്‍കാന്‍ രക്ഷിതാക്കള്‍ ഉണരേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ആര്‍ അബ്ദുല്‍ ഖാദര്‍ സുല്ലമി, ടി മുഹമ്മദ് നജീബ്, പി ടി പി മുസ്തഫ, റാഫി പേരാമ്പ്ര, അതാവുല്ല ഇരിക്കൂര്‍, ജൗഹര്‍ ചാലക്കര, നാസര്‍ ധര്‍മടം, അബ്ദുല്‍ജബ്ബാര്‍ മൗലവി, ജസീല്‍ പൂതപ്പാറ, സൈദ് കൊളേക്കര പ്രസംഗിച്ചു.

Back to Top